< Back
Entertainment

Entertainment
ലൈവ് പെര്‍ഫോമന്‍സുമായി പ്രണവ് മോഹന്‍ലാല്‍; കയ്യടിച്ച് ആരാധകര്‍
|6 Jan 2023 10:08 AM IST
നല്ലൊരു ഗിത്താറിസ്റ്റ് കൂടിയായ താരം ഗിത്താര്‍ വായിച്ച് പാട്ടുപാടുന്ന തന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്
കുറച്ചു സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്‍റെ സിനിമകള്‍ പോലെ തന്നെ അദ്ദേഹത്തിന്‍റെ യാത്രകളുടെയും സാഹസിക പ്രകടനങ്ങളുടെയും വീഡിയോകള്‍ക്കും ആരാധകരേറെയാണ്.നല്ലൊരു ഗിത്താറിസ്റ്റ് കൂടിയായ താരം ഗിത്താര്‍ വായിച്ച് പാട്ടുപാടുന്ന തന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
യാത്രയ്ക്കിടയിൽ ഒരു വേദിയിൽ ലൂയിസ് ആംസ്‌ട്രോങ്ങിന്‍റെ 'സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്' എന്ന ഗാനം ആലപിക്കുകയാണ് താരം. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നടൻ ആൻറണി വർഗീസ് അടക്കമുള്ളവർ അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹൃദയം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം യാത്രകളിലാണ് പ്രണവ് മോഹന്‍ലാല്‍. മൊറോക്കയിലാണ് പ്രണവെന്നാണ് സൂചന. സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍ താരം സന്ദര്‍ശിച്ചുകഴിഞ്ഞു.