< Back
Entertainment
പ്രണയം, കോളജ് ലൈഫ്, നൊസ്റ്റാള്‍ജിയ: ഹൃദയം കവരാന്‍ പ്രണവ് മോഹന്‍ലാല്‍, ടീസര്‍ കാണാം
Entertainment

പ്രണയം, കോളജ് ലൈഫ്, നൊസ്റ്റാള്‍ജിയ: 'ഹൃദയം' കവരാന്‍ പ്രണവ് മോഹന്‍ലാല്‍, ടീസര്‍ കാണാം

ijas
|
17 Nov 2021 6:34 PM IST

മെറിലാന്‍റ് സിനിമാസിന്‍റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്‍റെ ടീസർ പുറത്തിറങ്ങി. പ്രണയവും വിരഹവും കോളേജ് കാല നൊസ്റ്റാള്‍ജിയയും മിന്നിമറയുന്ന ടീസര്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്‍റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറിൽ-വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്‍റ് സിനിമാസിന്‍റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.

അജു വർഗ്ഗീസ്, അരുൺ കുര്യൻ, ജോണി ആന്‍റണി, അശ്വത്ത് ലാൽ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽ‌കിയ ദർശന എന്ന ഗാനം 12 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.

മെരിലാൻഡ് സിനിമാസിന്‍റെ ബാനറിൽ 2022 ജനുവരി 21 ന് ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, വിതരണം -മെറിലാന്‍റ് സിനിമാസ്.

Similar Posts