Entertainment
Swasika wedding

സ്വാസികയും പ്രേം ജേക്കബും

Entertainment

നടി സ്വാസിക വിവാഹിതയായി; വിവാഹചിത്രങ്ങള്‍ പങ്കുവച്ച് താരം

Web Desk
|
25 Jan 2024 9:42 AM IST

ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍

തിരുവനന്തപുരം: നടി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സോഷ്യല്‍മീഡിയയിലൂടെ നടി വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Swaswika (@swasikavj)

ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, സരയു, മഞ്ജു പിള്ള, ദേവി ചന്ദന തുടങ്ങി നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. ‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.

മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാര്‍ഥ പേര് പൂജ വിജയ് എന്നാണ്. വിജയകുമാറിന്‍റെയും ഗിരിജയുടെയും മകളാണ്. 2010ല്‍ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമയിലെത്തുന്നത്. സിനിമാകമ്പനിയാണ് ആദ്യ മലയാള ചിത്രം. പിന്നീട് മിനിസ്ക്രീനിലൂടെയാണ് സ്വാസിക മലയാളത്തില്‍ ശ്രദ്ധ നേടുന്നത്. ദത്തുപുത്രി, സീത എന്നീ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടിയായി സ്വാസിക മാറി. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍‌ഡ് ലഭിച്ചിട്ടുണ്ട്. പ്രഭുവിന്‍റെ മക്കള്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം,ആറാട്ട്,കുമാരി,മോണ്‍സ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉടയോള്‍,പ്രൈസ് ഓഫ് പൊലീസ്, ജെന്നിഫര്‍,വമ്പത്തി, ലബര്‍ പന്ത് എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സ്വാസികയുടെ ചിത്രങ്ങള്‍.

View this post on Instagram

A post shared by Deepan Murali (@actor_deepan)

Similar Posts