< Back
Entertainment
pramalu movie
Entertainment

തെലുങ്കിന് പിന്നാലെ പ്രേമലു തമിഴിലേക്ക്; മാർച്ച് 15ന് റിലീസ് ചെയ്യും

Web Desk
|
13 March 2024 12:34 PM IST

മലയാളത്തിൽ 100 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രേമലു

സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമലു തമിഴിലേക്ക്. മാർച്ച് 15ന് റിലീസ് ചെയ്യും. തമിഴ് പതിപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു. റെഡ് ജയന്റ് മൂവീസാണ് തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്യുന്നത്. ഹൈദരാബാദ് പശ്ചാത്തലമായുള്ള സിനിമയുടെ തെലുങ്ക് പതിപ്പ് മാർച്ച് എട്ടിന് തിയറ്ററുകളിൽ എത്തിയിരുന്നു.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്‍ലിൻ, മമിത ബൈജു എന്നിവരാണ് ​കേ​ന്ദ്ര കഥാപാത്രങ്ങൾ. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. ഒരു മാസത്തിന് ശേഷവും ചിത്രം നിറഞ്ഞ കൈയടികളോടെ പ്രദർശനം തുടരുകയാണ്.

100 കോടി രൂപക്ക് മുകളിലാണ് ചിത്രം ഇതുവരെ നേടിയത്. മലയാളത്തിൽ 100 കോടി ക്ലബിൽ ഇടംപിടിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രേമലു. ലൂസിഫർ, പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് 100 കോടി നേടിയ മറ്റു ചിത്രങ്ങൾ.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ.



Related Tags :
Similar Posts