< Back
Entertainment

Entertainment
'അണ്ണാത്തെ'യിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക് പുറത്ത്
|10 Sept 2021 1:31 PM IST
ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും
കാത്തിരിപ്പിന് വിരാമം ! പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന 'അണ്ണാത്തെ'യിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക് പുറത്തു വന്നു. ചിത്രത്തിലെ മറ്റൊരു താരമായ കീര്‍ത്തി സുരേഷാണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്.
സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കൊവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്‍റെ റിലീസ് നീണ്ടത്.
മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്. സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.