< Back
Entertainment
പ്രൈസ് ഓഫ് പൊലീസ്; മിയയും കലാഭവൻ ഷാജോണും പ്രധാനവേഷത്തിൽ; ആകാംക്ഷയുണർത്തി ഫസ്റ്റ്‌ലുക്ക് പോസ്റ്റർ
Entertainment

പ്രൈസ് ഓഫ് പൊലീസ്; മിയയും കലാഭവൻ ഷാജോണും പ്രധാനവേഷത്തിൽ; ആകാംക്ഷയുണർത്തി ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

Web Desk
|
14 Jan 2023 9:40 PM IST

പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവൻ ഷാജോൺ ചിത്രത്തിൽ എത്തുന്നത്.

മിയ, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം പ്രൈസ് ഓഫ് പൊലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവൻ ഷാജോൺ ചിത്രത്തിൽ എത്തുന്നത്. ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന ചിത്രം എ.ബി.എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ, സബിത ഷമീർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

രാഹുൽ കല്യാൺ ആണ് രചന. കലാഭവൻ ഷാജോൺ, മിയ എന്നിവർക്ക് പുറമെ രാഹുൽ മാധവ്, റിയാസ് ഖാൻ, തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ, കോട്ടയം രമേഷ്, മൃൺമയി, അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്‌മാൻ, സൂരജ് സൺ, ജസീല പർവീൻ, സാബു പ്രൗദീൻ എന്നിവരും സിനിമയിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം ഷമിർ ജിബ്രാൻ, ലൈൻ പ്രൊഡ്യൂസർ അരുൺ വിക്രമൻ, സംഗീതം, പശ്ചാത്തല സംഗീതം റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, എഡിറ്റിങ് അനന്തു എസ്. വിജയ്, ഗാനരചന ബി.കെ ഹരിനാരായണൻ, പ്രെറ്റി റോണി.

ആലാപനം കെ.എസ് ഹരിശങ്കർ, നിത്യ മാമൻ, അനാമിക, കല അർക്കൻ എസ്. കർമ, കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, ചമയം പ്രദീപ് വിതുര, ആക്ഷൻ ജോളി ബാസ്റ്റിൻ, ഡ്രാഗൺ ജിറോഷ്, ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി സ്പ്രിങ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജിനി സുധാകരൻ.

പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാജേഷ് എം. സുന്ദരം, അസോസിയേറ്റ് ഡയറക്ടർ അരുൺ ഉടുമ്പൻചോല, ഫിനാൻസ് കൺട്രോളർ സണ്ണി തഴുത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അനീഷ് കെ തങ്കപ്പൻ, സനീഷ്, മുകേഷ് മുരളി, ശ്രീജിത്ത്, ജോമോൾ വർഗീസ്, സുജിത്ത് സുദർശൻ, സുബീഷ് സുരേന്ദ്രൻ.

പ്രൊഡക്ഷൻ മാനേജർ പ്രസാദ് മുണ്ടേല, പ്രജീഷ് രാജ്, ഡിസൈൻസ് & പബ്ലിസിറ്റി യെല്ലോ ടൂത്ത്, പി.ആർ.ഒ ആതിര, സ്റ്റിൽസ് അജി മസ്‌കറ്റ്.

Similar Posts