< Back
Entertainment

Entertainment
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരൺ ജോഹർ ചിത്രം, കജോളും ചിത്രത്തിൽ
|12 Jun 2023 12:17 PM IST
സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിമിന്റെ കന്നി ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. ഇത്തവണ കരൺ ജോഹർ ചിത്രത്തിൽ കജോളിന്റെ നായകനായാണ് താരം ബോളിവുഡിലെത്തുക. ബൊമാൻ ഇറാനിയുടെ മകൻ കയോസെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ അബ്രമിന്റെ കന്നി ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കശ്മീർ തീവ്രവാദം ആസ്പദമാക്കിയുള്ള ചിത്രമാണിത്.
മൈ നെയിം ഈസ് ഖാന് ശേഷം ആദ്യമായാണ് കജോളും കരൺ ജോഹറും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. 2010ലായിരുന്നു ഈ ചിത്രത്തിന്റെ റിലീസ്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം നടക്കും. അയ്യ, ഔറംഗസേബ്, നാം ഷബന എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ച മറ്റ് ബോളിവുഡ് ചിത്രങ്ങൾ. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെൽഫി എന്ന ചിത്രത്തിന്റെ സഹനിർമാതാവുമായിരുന്നു പൃഥ്വിരാജ്.
