< Back
Entertainment
കരണ്‍ ജോഹറിനൊപ്പം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്
Entertainment

കരണ്‍ ജോഹറിനൊപ്പം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

Web Desk
|
28 Nov 2022 8:12 PM IST

കജോള്‍ നായികയായി എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

ചെറിയ ഇടവേളക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നു. കരണ്‍ ജോഹറിന്‍റെ പുതിയ ചിത്രത്തിലായിരിക്കും പൃഥ്വിരാജ് എത്തുക. കജോള്‍ നായികയായി എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമിക്കുന്നത്. കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇബ്രാഹിം അരങ്ങേറ്റം കുറിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രമായിരിക്കും. ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. റിപ്പോർട്ടുകള്‍ അനുസരിച്ച് ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

'ഗോള്‍ഡ്', 'കാപ്പ' എന്നീ സിനിമകളാണ് പൃഥ്വിരാജിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഗോള്‍ഡ് ഡിസംബര്‍ ഒന്നിനും കാപ്പ ഡിസംബര്‍ 23നുമാണ് റിലീസ് ചെയ്യുക. പ്രഭാസ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സലാറി'ല്‍ ഒരു നിര്‍ണായക കഥാപാത്രത്തെയും പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2023 സെപ്റ്റംബർ 28 നാണ് തിയറ്ററുകളിലെത്തുക.

Similar Posts