< Back
Entertainment
അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് ചിത്രത്തിൽ വില്ലൻ കബീറായി പൃഥ്വിരാജ്
Entertainment

അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് ചിത്രത്തിൽ വില്ലൻ 'കബീറാ'യി പൃഥ്വിരാജ്

Web Desk
|
7 Dec 2022 5:26 PM IST

'ബഡേ മിയാൻ ചോട്ടെ മിയാൻ' ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്യുന്നത്

മുംബൈ: അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം ബോളിവുഡ് ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ വില്ലനായി അഭിനയിക്കുന്നു. പുതിയ ചിത്രമായ 'ബഡേ മിയാൻ ചോട്ടെ മിയാനി'ലാണ് താരം അഭിനയിക്കുക. കബീർ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പൃഥ്വിരാജ് ഇന്ന് പങ്കുവെച്ചു.

1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ, ഗോവിന്ദ ടീമിന്റെ ഹിറ്റ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാന്റെ തുടർച്ചയായി ആക്ഷൻ ഗണത്തിലാണ് പുതിയ ചിത്രം വരുന്നത്. അന്ന് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന ഫീച്ചർ ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്യുക. ടൈഗർ സിന്ദാഹേ, ഭാരത് എന്നീ ചിത്രങ്ങളും താണ്ഡവ് വെബ്‌സീരിസും ഇദ്ദേഹം സംവിധാനം ചെയ്തതാണ്.

'പവർഹൗസ് പെർഫോർമറായ താരത്തിനൊപ്പം ആക്ഷൻ എൻറർടൈയ്‌നിൽ പ്രവർത്തിക്കുന്ന മികച്ച അനുഭവമായിരിക്കും' സംവിധായകൻ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കുന്നതിനെ കുറിച്ച് പ്രസ്താവനയിൽ പറഞ്ഞു.

2017ൽ പുറത്തിറങ്ങിയ നാം ഷബാനയാണ് പൃഥ്വിരാജ് ഏറ്റവും ഒടുവിൽ അഭിനയിച്ച ഹിന്ദി ചിത്രം. വഷു ബഗാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ബഗാനി, ഹിമാൻഷു കിഷൻ മെഹ്‌റ, സഫർ എന്നിവരാണ് ചിത്രം നിർമിച്ചിരുന്നത്. ബഡേ മിയാൻ ചോട്ടെ മിയാൻ നിർമിക്കുന്നത് ജാക്കി ബഗാനിയാണ്.

Along with Akshay Kumar and Tiger Shroff, actor Prithviraj Sukumaran plays a villain in the Bollywood film Bademianchotemian.

Similar Posts