< Back
Entertainment
Entertainment

ഇല്ല ഞാൻ വെറുതെ വിടില്ല, അടുത്ത വർഷം വീണ്ടും വരും: മോഹൻലാലിനോട് പൃഥ്വിരാജ്

Web Desk
|
21 May 2022 5:45 PM IST

പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെന്നാണ് ആരാധകർ പറയുന്നത്.

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകൾ നേർന്ന് നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം എത്തുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജ് മോഹൻലാലിന് നേർന്ന ആശംസയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

''ഇല്ല.. ഞാൻ വെറുതെ വിടില്ല..! അടുത്ത വർഷം വീണ്ടും വരും. ഹാപ്പി ബർത്ത്‌ഡേ ചേട്ടാ'' എന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചത്. 'ബ്രോ ഡാഡി' ലൊക്കേഷനിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെന്നാണ് ആരാധകർ പറയുന്നത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ലൂസിഫർ ബോക്‌സ് ഓഫീസിൽ വലിയ റെക്കോർഡുകൾ തീർത്ത ചിത്രമായിരുന്നു.

മോഹൻലാലിനെ നായകനാക്കി കഴിഞ്ഞ വർഷമവസാനം പൃഥ്വിരാജ് 'ബ്രോ ഡാഡി' സംവിധാനം ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിലവിൽ ജോർദാനിൽ ബ്ലസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിന്റെ ഷൂട്ടിലാണ് പൃഥ്വിരാജ്.

Similar Posts