< Back
Entertainment
Priyadarshan, Corona Papers, Shane Nigam, Gayathrie Shankar, പ്രിയദര്‍ശന്‍, ഷെയിന്‍ നിഗം, കൊറോണ പേപ്പേഴ്സ്, ഗായത്രി ശങ്കര്‍
Entertainment

കോമഡിയല്ല, വരുന്നത് ത്രില്ലർ; സൂചന നല്‍കി പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ടൈറ്റിൽ ലുക്ക് പോസ്റ്റർ

Web Desk
|
26 Feb 2023 11:14 AM IST

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ശ്രീഗണേഷിന്‍റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി. കലാസംവിധാനം-മനു ജഗത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍. കോസ്റ്റ്യൂം ഡിസൈനര്‍-സമീറ സനീഷ്. മേക്കപ്പ്-രതീഷ് വിജയന്‍. ആക്ഷന്‍-രാജശേഖര്‍. സൗണ്ട് ഡിസൈന്‍-എം.ആര്‍ രാജാകൃഷ്ണന്‍. പി.ആര്‍.ഒ-ആതിര ദില്‍ജിത്ത്.

Similar Posts