Entertainment
ഞങ്ങൾ പോകുന്നു..; കുഞ്ഞുമാൾട്ടി യാത്രയിലാണ്, ചിത്രം പങ്കുവെച്ച് പ്രിയങ്ക
Entertainment

'ഞങ്ങൾ പോകുന്നു..'; കുഞ്ഞുമാൾട്ടി യാത്രയിലാണ്, ചിത്രം പങ്കുവെച്ച് പ്രിയങ്ക

Web Desk
|
18 Dec 2022 10:19 AM IST

കുഞ്ഞുമായി ആഡംബര വിമാനത്തിൽ ഇരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്

സമൂഹമാധ്യമങ്ങളിൽ പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങളറിയാൻ കാത്തിരിക്കുന്ന ആരാധകരുടെ എണ്ണം കുറവല്ല. താരം ഇൻസ്റ്റഗ്രാമിലൂടെ മകൾ മാൾട്ടി മേരിയുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ക്രിസ്മസിന് മുന്നോടിയായി കുഞ്ഞുമാൾട്ടിയോടൊപ്പം യാത്ര പുറപ്പെട്ടിരിക്കുകയാണ് പ്രിയങ്ക. കുഞ്ഞുമായി ആഡംബര വിമാനത്തിൽ ഇരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്.

'ഞങ്ങൾ പോകുന്നു' എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ നിക്ക് ജോനാസിനെ തിരയുകയാണ് ആരാധകർ. ഇവർക്കൊപ്പം നിക്ക് ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഫോട്ടോയിൽ കറുത്ത ജമ്പർ സെറ്റും അതിന് അനുയോജ്യമായ കമ്പിളി തൊപ്പിയുമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. സീറ്റിന് താഴെ മകളുടെ പുതപ്പും കളിപ്പാട്ടങ്ങളും ഉള്ള ഒരു ബാഗും കാണാം.

ഈ ചിത്രത്തിലും മാൾട്ടിയുടെ മുഖം വ്യക്തമല്ല. അടുത്ത മാസം ഒരു വയസാവുകയാണ് മാൾട്ടിക്ക്. പിറന്നാളിനോടനുബന്ധിച്ച് കുഞ്ഞിന്റെ മുഖം നിക്കും പ്രിയങ്കയും വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഈ വർഷം ജനുവരിയിലാണ് നിക്കിന്റെയും പ്രിയങ്കയുടെയും ജീവിതത്തിലേക്ക് മാൾട്ടി എത്തിയത്. വാടകഗർഭധാരണത്തിലൂടെ ആയിരുന്നു കുഞ്ഞിനെ വരവേറ്റത്. ഇതിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.

Similar Posts