< Back
Entertainment
മകളെ ലോകത്തിന് പരിചയപ്പെടുത്തി പ്രിയങ്ക; വൈറലായി ചിത്രങ്ങള്‍
Entertainment

മകളെ ലോകത്തിന് പരിചയപ്പെടുത്തി പ്രിയങ്ക; വൈറലായി ചിത്രങ്ങള്‍

Web Desk
|
31 Jan 2023 10:51 AM IST

മകള്‍ മാള്‍ട്ടിക്ക് ഒരു വയസ് പൂര്‍ത്തിയായി ഏതാനും ആഴ്ച്ചകള്‍ മാത്രം പിന്നിട്ട ശേഷമാണ് പ്രിയങ്ക കുഞ്ഞിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്

മുംബൈ: ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പക്ഷേ മകളുടെ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോഴിതാ മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.


വാടക ഗർഭധാരണത്തിലൂടെ 2022 ജനുവരിയിലാണ് പ്രിയങ്ക പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ മകൾക്ക് ഒരു വയസ് പൂർത്തിയായ വേളയിലാണ് താരം മാൾട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഭർത്താവും ഗായകനുമായ നിക് ജൊനസിന്റെയും സഹോദരങ്ങളുടേയും മ്യൂസിക് ബാന്റായ ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീത പരിപാടിക്കെത്തിയതായിരുന്നു താരം.


മാസം തികയാതെ ജനിച്ച് മാൾട്ടി മൂന്ന് മാസത്തോളം ഐ.സി.യുവിലായിരുന്നു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോയെന്ന ആശങ്കപ്പെട്ടതായും അടുത്തിടെ ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പങ്കുവെച്ചിരുന്നു. 2018 ഡിസംബർ ഒന്നിനാണ് പ്രിയങ്കയും നിക് ജോൺസും വിവാഹിതരാകുന്നത്. 2017ൽ ഒരു പൊതുപരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.



Similar Posts