Entertainment
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; നായകനായി ധ്യാന്‍ ശ്രീനിവാസന്‍
Entertainment

റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; നായകനായി ധ്യാന്‍ ശ്രീനിവാസന്‍

Web Desk
|
2 Jan 2023 9:15 PM IST

മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാണ്

രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് തിരക്കഥാകൃത്താവുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത്. ഏറെ അംഗീകാരങ്ങൾ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് റെജി പ്രഭാകർ. ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഏറെ സ്വാധീനിക്കുന്ന ജീവിതഗന്ധിയായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണീ ചിത്രം.

ധ്യാൻ ശ്രീനിവാസന്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാണ്. മറ്റു അഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും നിർണയം പൂർത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലായി പൂർത്തിയാകും. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Similar Posts