< Back
Entertainment
രാജേഷ് മാധവന്‍ ഇനി സംവിധായകന്‍; പുതിയ സിനിമാ പ്രഖ്യാപനം ഉടന്‍
Entertainment

രാജേഷ് മാധവന്‍ ഇനി സംവിധായകന്‍; പുതിയ സിനിമാ പ്രഖ്യാപനം ഉടന്‍

Web Desk
|
6 Nov 2022 5:02 PM IST

നിര്‍മാതാവായ സന്തോഷ് ടി കുരുവിളയാണ് രാജേഷ് മാധവന്‍റെ ചലച്ചിത്ര സംവിധായക അരങ്ങേറ്റം പരസ്യമാക്കിയത്

'ന്നാ താൻ കേസ് കൊട്' എന്ന ഹിറ്റ് ചിത്രത്തിലെ 'സുരേഷേട്ടന്‍' ഇനി സംവിധായകന്‍. 'ന്നാ താന്‍ കേസ് കൊടി'ന്‍റെ നിര്‍മാതാവായ സന്തോഷ് ടി കുരുവിളയാണ് 'സുരേഷേട്ടന്‍റെ' കഥാപാത്രത്തെ അവതരിപ്പിച്ച രാജേഷ് മാധവന്‍റെ ചലച്ചിത്ര സംവിധായക അരങ്ങേറ്റം പരസ്യമാക്കിയത്. എസ്.ടി.കെ ഫ്രെയിംസിന്‍റെ ബാനറിലാണ് സന്തോഷ് കുരുവിള ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ 22ന് പുറത്തുവിടുമെന്നും സന്തോഷ് കുരുവിള അറിയിച്ചു.

2016ല്‍ പുറത്തിറങ്ങിയ 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവന്‍ അഭിനയ രംഗത്തേക്കെത്തുന്നത്. ദിലീഷ് പോത്തനെയും ശ്യാം പുഷ്‍കരനെയും കഥ കേള്‍പ്പിക്കാൻ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ പറഞ്ഞിരുന്നത്. ദിലീഷ് പോത്തന്‍റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്‍റെ സഹസംവിധായകനായി രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'തിങ്കളാഴ്‌ച നിശ്ചയം', 'ന്നാ താൻ കേസ് കൊട്' എന്നീ സിനിമകളുടെ കാസ്റ്റിംഗ് ഡയറക്‌ടറായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടറായും രാജേഷ് മാധവൻ പ്രവര്‍ത്തിച്ചു. കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയായ രാജേഷ് മാധവൻ ദൃശ്യമാധ്യമത്തില്‍ നിന്നുമാണ് സിനിമാ രംഗത്തേക്കെത്തുന്നത്.

Similar Posts