< Back
Entertainment
ലാല്‍ സലാം പറയാന്‍ രജനികാന്തും; ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യും
Entertainment

'ലാല്‍ സലാം' പറയാന്‍ രജനികാന്തും; ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യും

Web Desk
|
5 Nov 2022 5:38 PM IST

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' ആണ് രജനികാന്തിന്‍റേതായി ചിത്രീകരണം തുടരുന്ന ചിത്രം

രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ലാല്‍ സലാം എന്ന് പേരിട്ട ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രജനികാന്ത് ഭാഗമാവുക. ഐശ്വര്യ രജനികാന്തിന്‍റെ സിനിമയില്‍ ആദ്യമായാണ് അച്ഛന്‍ രജനികാന്ത് ഭാഗമാവുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. എ.ആര്‍ റഹ്‍മാന്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കും. തെലുഗു ഭാഷയിലാകും ചിത്രം പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ന് പൂജാ പരിപാടികള്‍ ആരംഭിച്ച ചിത്രം 2023ല്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. പൊന്നിയന്‍ സെല്‍വന്‍റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍സ് രജനികാന്തുമായി പുതിയൊരു ചിത്രം ഒരുക്കുന്നത്. രജനികാന്തിന്‍റെ 170ആം ചിത്രമായി ഡോണ്‍ ഫെയിം സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രവും ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' ആണ് രജനികാന്തിന്‍റേതായി ചിത്രീകരണം തുടരുന്ന ചിത്രം. ചിത്രത്തിന്‍റെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

Similar Posts