< Back
Entertainment
Ramasimhan Aboobakker

രാമസിംഹന്‍ അബൂബക്കര്‍

Entertainment

സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബി.ജെ.പി വിട്ടു

Web Desk
|
16 Jun 2023 9:32 AM IST

ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു

തിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍(അലി അക്ബര്‍) ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചതായി രാമസിംഹന്‍ വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു.




''പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ.... എല്ലാത്തിൽ നിന്നും മോചിതനായി..ഒന്നിന്‍റെ കൂടെമാത്രം,ധർമ്മത്തോടൊപ്പം 🙏ഹരി ഓം..'' രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ഈയിടെ ബി.ജെ.പി വിട്ടിരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി അവസരം തന്നില്ലെന്നും താന്‍ പഴയ സി.പി.എമ്മുകാരനാണെന്നുമാണ് രാജസേനന്‍ പറഞ്ഞത്. ഭീമന്‍ രഘുവും സി.പി.എമ്മിലേക്കാണ് ചേക്കേറുന്നത്. മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിന്നുണ്ടായി എന്നും തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയെന്നും താരം പറഞ്ഞിരുന്നു.

രാമസിംഹന്‍റെ കുറിപ്പ്

ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കലഹത്തിനും, കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..

ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല.. രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ... ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ... കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ... സസ്നേഹം, രാമസിംഹൻ

ഹരി ഓം

Similar Posts