< Back
Entertainment
ആലിയയ്‌ക്കൊപ്പം ഉറങ്ങുന്നത് ശരിക്കും കഷ്ടപ്പാടാണ്‌-രൺബീർ കപൂർ
Entertainment

ആലിയയ്‌ക്കൊപ്പം ഉറങ്ങുന്നത് ശരിക്കും കഷ്ടപ്പാടാണ്‌-രൺബീർ കപൂർ

Web Desk
|
27 Sept 2022 11:43 AM IST

ഈ മാസം ആദ്യത്തിൽ റിലീസ് ചെയ്ത താരദമ്പതികളുടെ പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര' ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്

മുംബൈ: ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. ഈ മാസം ആദ്യത്തിൽ റിലീസ് ചെയ്ത ഇവരുടെ ചിത്രം 'ബ്രഹ്മാസ്ത്ര' ബോക്‌സ്ഓഫീസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. അതിനിടെ, ആലിയയുടെ ഉറക്കശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രൺബീർ. ആലിയയ്‌ക്കൊപ്പം ഉറങ്ങുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രൺബീറിന്റെ പ്രതികരണം. ''ഉറക്കം തുടങ്ങിയാൽ ഒരു ഭാഗത്തേക്കു ചെരിഞ്ഞ് കിടക്കയിൽ നീങ്ങാൻ തുടങ്ങും അവൾ. സ്വാഭാവികമായും നമ്മൾക്ക് കിടക്കാൻ ഇടമില്ലാതാകും. തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തുമായിരിക്കും. ഞാനൊരു മൂലയിലും എത്തിയിരിക്കും. ശരിക്കും കഷ്ടപ്പാടാണത്.''-രൺബീർ വെളിപ്പെടുത്തി.

ഇതേ ചോദ്യത്തോട് ആലിയയുടെ മറുപടി വ്യത്യസ്തമായിരുന്നു. രൺബീറിൽ ഇഷ്ടപ്പെടുന്നതും സഹിക്കുന്നതുമായ സ്വഭാവം നിശബ്ദതയാണ്. എല്ലാം കേട്ടിരിക്കുന്നയാളാണ് രൺബീർ. എന്നാൽ, അതു തന്നെയാണ് പണിയും. എന്തെങ്കിലും കാര്യത്തിൽ പ്രതികരണം ആവശ്യമുള്ളപ്പോഴും സെൻ ബുദ്ധന്മാരെപ്പോലെ മിണ്ടാതെയിരിക്കുമെന്നും ആലിയ കൂട്ടിച്ചേർത്തു.

ആലിയയും രൺബീറും ഒന്നിച്ച് ലീഡ് റോളിലെത്തുന്ന ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന തുടങ്ങിയ താരനിര തന്നെയുണ്ട്. ഷാറൂഖ് ഖാനും ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.

Summary: Ranbir Kapoor reveals sleeping with wife Alia Bhatt is a struggle

Similar Posts