< Back
Entertainment
കപില്‍ദേവായി രണ്‍വീര്‍; റിലീസ് തീയതി പ്രഖ്യാപിച്ച് 83
Entertainment

കപില്‍ദേവായി രണ്‍വീര്‍; റിലീസ് തീയതി പ്രഖ്യാപിച്ച് '83'

Web Desk
|
26 Sept 2021 10:04 PM IST

ഹിന്ദിക്ക് പുറമെ തമിഴ്, കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.

ഏറെനാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്‍വീര്‍ സിംഗ് ചിത്രം '83' ക്രിസ്മസിന് തിയേറ്ററുകളിലെത്തും. രണ്‍വീര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിന്റെ റിലീസd തീയതി പുറത്തുവിട്ടത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഹിന്ദിക്ക് പുറമെ തമിഴ്, കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം തീയേറ്ററുകളിലെത്തും.

View this post on Instagram

A post shared by Ranveer Singh (@ranveersingh)

കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ കപില്‍ ദേവ് ആയാണ് എത്തുന്നത്. കപില്‍ ദേവിന്റെ നായകത്വത്തില്‍ 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യ ലോകകപ്പ് സ്വന്തമാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്‍വീര്‍ കപൂറിനു പുറമെ ദീപിക പദുക്കോണ്‍, അദിതി ആര്യ, ജീവ, ഹര്‍ദി സന്തു, താഹിർ ഭാസിൻ, സാക്കിബ് സലീം, പങ്കജ് ത്രിപാഠി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ബിഗ് ബജറ്റില്‍ പുറത്തിറങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ സിനിമ 2020 ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 2021 ജൂണിലേക്ക് സിനിമയുടെ റിലീസിങ് മാറ്റി. കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചത് പിന്നെയും റിലീസിങ് പ്രതിസന്ധിയിലാക്കി. നിലവില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രേക്ഷകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.

Related Tags :
Similar Posts