< Back
Entertainment
ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റത് രൺവീറിന്: വീഡിയോ
Entertainment

ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റത് രൺവീറിന്: വീഡിയോ

Web Desk
|
12 Sept 2022 5:39 PM IST

അടിയേറ്റ് രൺവീർ കവിൾ തടവുന്നതും പിന്നീട് ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാൻ മടങ്ങുന്നതും വീഡിയോയിൽ കാണാം

സൈമ അവാർഡ്‌സിനിടെ സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റ് ബോളിവുഡ് നടൻ രൺവീർ സിങ്. ആൾക്കൂട്ടം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരന്റെ അടിയേൽക്കുന്ന രൺവീറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സൈമ അവാർഡ്‌സ് 2022ന്റെ റെഡ് കാർപറ്റിൽ രൺവീർ എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിക്കിടെ നിരവധി പേർ താരത്തിനൊപ്പം സെൽഫിയെടുക്കാൻ ഒത്തു കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിനിടെ അബദ്ധത്തിൽ സുരക്ഷാ ജീവനക്കാരിലൊരാളുടെ അടി രൺവീറിന്റെ മുഖത്ത് തന്നെ കൊണ്ടു.

അടിയേറ്റ് രൺവീർ കവിൾ തടവുന്നതും പിന്നീട് ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാൻ മടങ്ങുന്നതും വീഡിയോയിൽ കാണാം. അടികൊള്ളുന്നത് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമുള്ള രംഗങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ദൃശ്യങ്ങളിലുണ്ട്.

Similar Posts