< Back
Entertainment
ആദ്യം അവരെന്നെ ട്രോളി, ഇന്നെനിക്ക് അവാര്‍ഡ് തന്നു; മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ശേഷം രശ്മിക, വികാരധീനയായി വിജയ് ദേവരക്കൊണ്ടയുടെ അമ്മ
Entertainment

'ആദ്യം അവരെന്നെ ട്രോളി, ഇന്നെനിക്ക് അവാര്‍ഡ് തന്നു'; മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ശേഷം രശ്മിക, വികാരധീനയായി വിജയ് ദേവരക്കൊണ്ടയുടെ അമ്മ

Web Desk
|
20 March 2026 2:52 PM IST

ആദ്യമൊക്കെ എന്‍റെ പ്രകടനത്തെ എല്ലാവരും പരിഹസിക്കുകയും ട്രോളുകയും ചെയ്യുമായിരുന്നു

ഹൈദരാബാദ്: മികച്ച നടിക്കുള്ള തെലങ്കാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടിയ ശേഷം രശ്മിക മന്ദാന പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 14 വർഷത്തിന് ശേഷം കഴിഞ്ഞവർഷം മുതലാണ് തെലങ്കാന സർക്കാർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. ഗദ്ദർ പുരസ്‌കാരങ്ങളെന്നാണ് തെലങ്കാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരങ്ങൾ അറിയപ്പെടുന്നത്. ഗേൾഫ്രണ്ടിലെ അഭിനയത്തിനാണ് രശ്മികക്കുള്ള പുരസ്കാരം ലഭിച്ചത്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടൻ രാംചരൺ എന്നിവരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം രശ്മിക മന്ദാന നടത്തിയ പ്രസംഗമാണ് വൈറലായത്. കരിയറിന്‍റെ തുടക്കത്തിൽ ഒരുപാട് പരിഹാസങ്ങളേറ്റുവാങ്ങിയിട്ടുണ്ടെന്ന് നടി പറഞ്ഞു.

View this post on Instagram

A post shared by Kamlesh Nand (work) (@artistrybuzz_)

"ആദ്യമൊക്കെ എന്‍റെ പ്രകടനത്തെ എല്ലാവരും പരിഹസിക്കുകയും ട്രോളുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് അതേ പ്രകടനത്തിന് സംസ്ഥാന സർക്കാർ എനിക്ക് അവാർഡ് നൽകിയിരിക്കുന്നു. ഞാൻ ഒരുപാട് ദൂരം സഞ്ചരിച്ചുവെന്ന് എനിക്ക് തോന്നുന്നു," എന്ന് രശ്മിക പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 26നായിരുന്നു വിജയ് ദേവരകൊണ്ടയുമായുള്ള നടിയുടെ വിവാഹം. "മുമ്പ് ഞാൻ നിങ്ങളുടെ മുന്നിൽ വന്നത് ഒരു മകളായിട്ടായിരുന്നു, എന്നാൽ ഇന്ന് നിങ്ങളുടെ മരുമകളായി നിൽക്കാൻ എനിക്ക് അഭിമാനമുണ്ട്," എന്ന് താരം പറഞ്ഞത് സദസ് വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്. രശ്മികയുടെ പ്രസംഗം കേട്ട് മുൻനിരയിലിരുന്ന വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ട വികാരാധീനയാകുന്നത് കാണാമായിരുന്നു. രശ്മികയെ നിറഞ്ഞ ചിരിയോടെയും കൈയടികളോടെയുമാണ് അവർ പ്രോത്സാഹിപ്പിച്ചത്.

View this post on Instagram

A post shared by Chief Minister of Telangana (@chiefministeroftelangana)

Similar Posts