< Back
Entertainment
ravindar chandrasekaran

രവീന്ദറും മഹാലക്ഷ്മിയും

Entertainment

മൂന്നുമാസം മുന്നോട്ടു പോകുമോ? എത്ര നാളെന്ന് നോക്കാം; ഇതൊക്കെയാണ് എല്ലാവരും ആഗ്രഹിച്ചത്: ഒന്നാം വിവാഹവാര്‍ഷികത്തില്‍ കുറിപ്പുമായി രവീന്ദര്‍

Web Desk
|
5 Sept 2023 9:54 AM IST

കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും ചര്‍ച്ചയായ ഒന്നാണ് നമ്മുടെ വിവാഹം

വിവാഹത്തിനു ശേഷം സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ദമ്പതികളാണ് നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും. ശരീരഭാരത്തിന്‍റെ പേരിലാണ് രവീന്ദറിനെ കളിയാക്കിയതെങ്കില്‍ പണം കണ്ടിട്ടാണ് നിര്‍മാതാവിനെ വിവാഹം കഴിച്ചതെന്നായിരുന്നു നടിക്കു നേരെയുള്ള വിമര്‍ശനം. ഇപ്പോഴിതാ വിവാഹത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ കഴിഞ്ഞുപോയ ദിവസങ്ങളെക്കുറിച്ചും മഹാലക്ഷ്മിയെക്കുറിച്ചും പറയുകയാണ് രവീന്ദര്‍. മഹാലക്ഷ്മിക്ക് തന്നോട് കടുത്ത സ്നേഹമാണെന്നും തന്‍റെ ഭാഗ്യമാണെന്നും രവീന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

രവീന്ദറിന്‍റെ കുറിപ്പ്

എങ്ങനെ തുടങ്ങണം, എങ്ങനെ പറയണം എന്നറിയില്ല. ഒരു വര്‍ഷം എത്ര വേഗമാണ് മുന്നോട്ടു പോയത്. കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും ചര്‍ച്ചയായ ഒന്നാണ് നമ്മുടെ വിവാഹം. പോകുന്ന സ്ഥലങ്ങളിലെല്ലാം എക്‌സ്‌പോ ഷോയിലെ ഒരു പീസ് പോലെയാണ് എല്ലാവരും എന്നെ നോക്കിയിരുന്നത്.

‘ഇതെങ്ങനെ സംഭവിച്ചു, ഉറപ്പായും പൈസയ്ക്ക് വേണ്ടി തന്നെ, മൂന്ന് മാസം മുന്നോട്ടു പോകുമോ?, എത്ര നാളെന്ന് നോക്കാം, ഉടന്‍ തന്നെ അടിച്ചു പിരിഞ്ഞ് രണ്ടും വീഡിയോ അഭിമുഖം കൊടുക്കും’…മതി…ഇതില്‍ കൂടുതല്‍ താങ്ങാനാകില്ല. ഇതൊക്കെയാണ് എല്ലാവരും ആഗ്രഹിച്ചത്. എനിക്കും ഇടയ്ക്ക് തോന്നിയിരുന്നു ഇവള്‍ക്ക് എന്ത് മനോഭാവമാണെന്ന്. കോലം വരയ്ക്കുന്നു, വീട്ടിലെ ജോലികളും ഒക്കെ ചെയ്യുന്നു. ഒരു സീരിയല്‍ ലെവല്‍. പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് കോലം വരച്ച് നല്ല കോഫിയും തരുന്നു. മൂന്ന് മാസം കഴിയുമ്പോള്‍ സ്വിഗ്ഗി ആയിരിക്കും ശരണമെന്ന് ഞാന്‍ മനസില്‍ വിചാരിച്ചു. എന്നാല്‍ ഇത് ടിവിയില്‍ കാണുന്നത് പോലുള്ള രംഗങ്ങളെ ആയിരുന്നില്ല. ഇത് കടുത്ത സ്‌നേഹം തന്നെ. സ്‌നേഹം കൂടുമ്പോള്‍ ഭക്ഷണം ഉണ്ടാക്കും. അപ്പോഴാണ് എന്‍റെ ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് ഓര്‍മ വരുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇവള്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിന് ഞാന്‍ അര്‍ഹനാണോ എന്നുപോലും അറിയില്ല. എന്‍റെ ഭാഗ്യമാണ് മഹാലക്ഷ്മി.

തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍. രവീന്ദര്‍ നിര്‍മിച്ച 'വിടിയും വരൈ കാത്തിര്' എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയായിരുന്നു നായിക. ഇതിന്‍റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്.ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്.

View this post on Instagram

A post shared by Ravindar Chandrasekaran (@ravindarchandrasekaran)

Similar Posts