< Back
Entertainment

Entertainment
ആര്‍.ഡി.എക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി
|26 Feb 2024 12:31 PM IST
തിരുവനന്തപുരം: ആര്‍.ഡി.എക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫ്‌നയാണ് വധു. ഒപ്‌റ്റോമെട്രി വിദ്യാരത്ഥിയാണ് ഷഫ്‌ന. അടുത്ത ബന്ധുക്കളും സുഹൃത്തുകളും ചടങ്ങില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
ഗോദ എന്ന ചിത്രത്തിലൂടെ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായിയാണ് നഹാസിന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. ആര്‍.ഡി.എക്‌സിലൂടെയാണ് സ്വതന്ത്ര സംവിധായകനായി നഹസ് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമ തന്നെ 100 കോടി ക്ലബില്‍ കയറി ഗംഭീര വിജയം നേടി. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സായിരുന്നു.