< Back
Entertainment
Antony Varghese

നീരജ് മാധവ്,പെപ്പെ,ഷെയ്ന്‍ നിഗം എന്നിവര്‍ സോഫിയ പോളിനെ കാണാനെത്തിയപ്പോള്‍

Entertainment

''രജനി സാറിന് ബിഎംഡബ്ള്യൂ കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ പോയതാ, മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡ് തന്നു''

Web Desk
|
4 Sept 2023 8:48 AM IST

ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ

ഈ വര്‍ഷത്തെ ഓണം ആര്‍ഡിഎക്സ് അവരുടെ അക്കൗണ്ടിലായിരിക്കുകയാണ്. വന്‍കിട ചിത്രങ്ങളോട് മത്സരിച്ചെത്തിയ ചിത്രം തകര്‍പ്പന്‍ പ്രകടനമാണ് ബോക്സോഫീസില്‍ കാഴ്ച വച്ചിരിക്കുന്നത്. ചിത്രം സൂപ്പര്‍ഹിറ്റായതിനു പിന്നാലെ നിര്‍മാതാവ് സോഫിയ പോളിനെ കാണാനെത്തിയ ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്,നീരജ് മാധവ് എന്നിവരുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആന്‍റണിയുടെ കുറിപ്പ്

ജയിലര്‍ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സാറിന് ബിഎംഡബ്ള്യൂ കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും . കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും .... ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ ... പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ...

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആര്‍ഡിഎക്സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്‍റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Tags :
Similar Posts