< Back
Entertainment
11 വർഷത്തിന് ശേഷം രേവതി വീണ്ടും സംവിധായിക റോളിൽ; പുതിയ ചിത്രത്തിൽ കജോൾ നായിക
Entertainment

11 വർഷത്തിന് ശേഷം രേവതി വീണ്ടും സംവിധായിക റോളിൽ; പുതിയ ചിത്രത്തിൽ കജോൾ നായിക

Web Desk
|
7 Oct 2021 3:57 PM IST

2002 ലാണ് രേവതി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേവതി. നടിയെന്ന രീതിയിൽ മാത്രമല്ല സംവിധായികയായും തന്റെ കഴിവ് തെളിയിച്ച കലാകാരി കൂടിയാണ് രേവതി. ഇപ്പോഴിതാ 11 വർഷത്തിനു ശേഷം വീണ്ടും ഒരു സംവിധായികയുടെ റോളിലെത്തുകയാണ് അവർ. ബോളിവുഡ് താരം കജോളിനെ നായികയാക്കിയാണ് താരം അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. കജോൾ തന്നെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

'ദി ലാസ്റ്റ് ഹുറ' എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രേവതി തന്നെ വെച്ചു സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ കഥ കേട്ടയുടനെ താൻ സമ്മതം മൂളിയെന്നും കജോൾ ഫേസ് ബുക്കിൽ കുറിച്ചു. അത്രമേൽ ഹൃദയത്തിൽ തൊടുന്ന കഥയാണ് സിനിമയുടെതെന്നും കജോൾ കൂട്ടിച്ചേർത്തു.

'സുജാത' എന്ന അമ്മയുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീർ അറോറയാണ്. ബിലീവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ ശ്രദ്ധ അഗ്രവാൾ, സൂരജ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

2002 ലാണ് രേവതി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ശോഭനയെ നായികയാക്കി പുറത്തിറക്കിയ 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തിനു ആ വർഷത്തെ മികച്ച ഇംഗ്ലിഷ് സിനിമ, മികച്ച നടി, മികച്ച ചിത്രസംയോജനം എന്നിവയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.

Similar Posts