< Back
Entertainment
അന്ന് വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ എന്‍റെ മമ്മൂട്ടി ലുക്ക് ചിലര്‍ കണ്ടെത്തി, പിന്നെ ഗമയായി; കടപ്പാട് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിന്‍
Entertainment

അന്ന് വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ എന്‍റെ 'മമ്മൂട്ടി ലുക്ക്' ചിലര്‍ കണ്ടെത്തി, പിന്നെ ഗമയായി; കടപ്പാട് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിന്‍

Web Desk
|
8 Sept 2021 4:53 PM IST

എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്‍റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2001ല്‍ മത്സരിക്കുമ്പോള്‍ തനിക്ക് മമ്മൂട്ടി ലുക്ക് ഉണ്ടെന്ന് ചിലര്‍ കണ്ടുപിടിച്ചതും അതിന്‍റെ ഗമയില്‍ നടന്നതുമൊക്കെ ഓര്‍ത്തെടുക്കുകയാണ് മന്ത്രി.

റോഷി അഗസ്റ്റിന്‍റെ കുറിപ്പ്

മലയാളത്തിന്‍റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ ലോക സിനിമയിലെ നടനവിസ്മയം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍…! ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ… മമ്മൂട്ടിയോട് അധികം ആര്‍ക്കും അറിയാത്ത ഒരു കടപ്പാട് എനിക്കുമുണ്ട്. 2001ല്‍ ഇടുക്കിയില്‍ മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് കോളജുകളിലും മറ്റും ചെല്ലുമ്പോഴാണ് 'മമ്മൂട്ടി ലുക്ക്' ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചത്.

താരതമ്യം മമ്മൂട്ടിയുമായി ആയതിനാല്‍ എനിക്കും കുറച്ചു ഗമയൊക്കെ തോന്നി. എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്നേഹത്തിന്‍റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി. ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ഈ എഴുപതാം ജന്മദിനത്തില്‍ അതിന്‍റെ കടപ്പാടും സന്തോഷവും കൂടി ഞാന്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ.

Similar Posts