Entertainment
റോയൽ സിനിമാസ് ഇനി ബോളിവുഡിലേക്ക്; പുറത്തിറങ്ങാനിരിക്കുന്നത് അഞ്ചു ചിത്രങ്ങൾ
Entertainment

റോയൽ സിനിമാസ് ഇനി ബോളിവുഡിലേക്ക്; പുറത്തിറങ്ങാനിരിക്കുന്നത് അഞ്ചു ചിത്രങ്ങൾ

Web Desk
|
25 Jan 2023 5:58 PM IST

മമ്മൂട്ടി നായകനായ 'മാസ്റ്റർ പീസ്' എന്ന ചിത്രത്തിലൂടെയാണ് റോയല്‍ സിനിമാസ് മലയാളത്തിലേക്ക് വരുന്നത്

മമ്മൂട്ടി നായകനായ 'മാസ്റ്റർ പീസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നു വന്ന റോയൽ സിനിമാസ് ബോളിവുഡിലും സാന്നിധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ് ബോളിവുഡിൽ നിർമിക്കുന്നത്.

സൽമാൻ ഖാൻ നായകനായ ദബാങ് ത്രീക്ക് ശേഷം ദിലീപ് ശുക്ല കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗംഗ'യാണ് ഒരു ചിത്രം. ബോളിവുഡിലെ പ്രശസ്ത നടൻ ജോയ് മുഖർജിയുടെ മകനും നടനും നിർമ്മാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന 'കൽപ്പവൃക്ഷ' എന്ന ചിത്രവും റോയൽ സിനിമാസ് ബോളിവുഡിൽ നിർമിക്കും. മുംബൈ അന്ധേരി വെസ്റ്ററിലെ ഫിലിമാലയാ സ്റ്റുഡിയോയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

റോയൽ സിനിമാസ് ഉടമയും ഗാനരചയിതാവുമായ സി.എച്ച്.മുഹമ്മദ് വടകരയുടെ സാന്നിധ്യത്തിൽ രണ്ടു ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ വെച്ച് മൂന്നു മലയാള ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു. ജോയ് മുഖർജി പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് മലയാള ചിത്രങ്ങളുടെ നിർമാണം.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം, കെ.മധു-എസ്.എൻ.സ്വാമി ടീമിൻ്റെ ചിത്രം, അജയ് വാസുദേവ്-ഹനീഫ് അദേനി ചിത്രം എന്നിവയാണ് ഈ മൂന്നു ചിത്രങ്ങൾ. ദിലീപ് ശുക്ല, പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് ജി, നീലം മുഖർജി, അജോയ് മുഖർജി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Similar Posts