< Back
Entertainment
വേഷം മാറി തിയേറ്ററിലെത്തി സിനിമ കണ്ട് സായ്പല്ലവി, പ്രിയ നടിയെ തിരിച്ചറിയാതെ ആരാധകർ
Entertainment

വേഷം മാറി തിയേറ്ററിലെത്തി സിനിമ കണ്ട് സായ്പല്ലവി, പ്രിയ നടിയെ തിരിച്ചറിയാതെ ആരാധകർ

Web Desk
|
30 Dec 2021 12:22 PM IST

തന്റെ പുതിയ സിനിമയായ ശ്യാം സിൻഹ റോയി കാണാനാണ് നടിയെത്തിയത്

സ്‌ക്രീനിൽ അഭിനയിച്ച് തകർക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് ആരാധകർ ആരുമറിഞ്ഞില്ല. നടി സായി പല്ലവിയാണ് തന്റെ പുതിയ സിനിമയായ 'ശ്യാം സിൻഹ റോയി' കാണാൻവേഷം മാറി തിയേറ്ററിലെത്തിയത്. ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററിൽ രാത്രിയിലെ പ്രദർശനത്തിനാണ് സായ് പല്ലവി എത്തിയത്. പർദ്ദയും ബുർഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല. നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

ഡിസംബർ 24 നാണ് നാനി നായകനായ ശ്യാം സിൻഹ റോയി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയിൽ സായിപല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റിയനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിൽ പ്രേമം എന്ന സിനിമയിലൂടെ ആരാധകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് സായിപല്ലവി. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ഏറെ ആരാധകരുണ്ട് സായിപല്ലവിക്ക്.

Similar Posts