< Back
Entertainment
Saif Ali Khan, NTR Jr, NTR30, എന്‍.ടി.ആര്‍ 30,ജൂനിയര്‍ എന്‍.ടി.ആര്‍, സെയിഫ് അലിഖാന്‍
Entertainment

എന്‍.ടി.ആര്‍ 30 ഞെട്ടിക്കും; ജൂനിയര്‍ എന്‍.ടി.ആറിന് ഒപ്പം സെയിഫ് അലിഖാനും

Web Desk
|
18 April 2023 5:14 PM IST

ജനതാഗാരേജിന് ശേഷം കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഹൈദരാബാദ്: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍ 30 ചിത്രത്തില്‍ സെയിഫ് അലിഖാനും ഭാഗമായി. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ സെയിഫ് എത്തുന്നത്. ജനതാഗാരേജിന് ശേഷം കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്‍.ടി.ആര്‍ ആര്‍ട്‌സിന് കീഴില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം 2024 ഏപ്രില്‍ 5-ന് റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ഛായാഗ്രഹണം-രത്‌നവേലു കടഇ, പ്രൊഡക്ഷന്‍ ഡിസൈനര്‍-സാബു സിറിള്‍, എഡിറ്റര്‍-ശ്രീകര്‍ പ്രസാദ്.

2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്‍റേതായി റിലീസ് ചെയ്ത ചിത്രം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Similar Posts