
സൈജു കുറുപ്പ്
അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം 'കടക്കാരന്‍'; ട്രോളിനു മറുപടിയുമായി സൈജു കുറുപ്പ്
|നടന്‍ സൈജു കുറുപ്പുമായി ബന്ധപ്പെട്ട ഒരു ട്രോളാണ് പ്രേക്ഷകരെയും താരത്തെയും ഒരുപോലെ രസിപ്പിച്ചത്
ചില ട്രോളുകള്‍ കണ്ടാല്‍ അതിനു ഇരയായവര്‍ പോലും ചിരിച്ചു മറിയും. അത്ര രസമായിരിക്കും ആ ട്രോളുകള്‍. ചില ട്രോളന്‍മാര്‍ നടത്തുന്ന കണ്ടെത്തലുകളും നമ്മെ അത്ഭുതപ്പെടുത്തും. സിനിമകളുമായി ബന്ധപ്പെട്ട് പല ട്രോളുകളും വൈറലാകാറുണ്ട്. നടന്‍ സൈജു കുറുപ്പുമായി ബന്ധപ്പെട്ട ഒരു ട്രോളാണ് പ്രേക്ഷകരെയും താരത്തെയും ഒരുപോലെ രസിപ്പിച്ചത്.
സിനിമകളില്‍ സ്ഥിരം മരിക്കുന്ന നടീനടന്‍മാര പോലെ, സ്ഥിരം പെണ്ണുകാണല്‍ സീനില്‍ എത്തുന്ന നടനെ പോലെ സൈജു കുറുപ്പിനും സ്ഥിരം സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാറുണ്ടെന്നാണ് ഒരു ആരാധകന്‍റെ കണ്ടെത്തല്‍. മറ്റൊന്നുമല്ല, നടന്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം കടം കൊണ്ടു പൊറുതി മുട്ടിയ ആളായിട്ടാണ് വേഷമിട്ടിട്ടുള്ളത്. ഒരുത്തി,തീര്‍പ്പ്, മേം ഹൂ മൂസ, 12ത് മാന്‍, മേപ്പടിയാന്‍ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും എല്ലാത്തിലും കടക്കാരന്‍ തന്നെ. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തിലാണെങ്കില്‍ കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു അഭിനയിച്ചത്.
ഇജാസ് അഹമ്മദ് എന്നയാളാണ് ഈ രസകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 'ഡെബ്റ്റ് സ്റ്റാര്‍' എന്നൊരു പട്ടവും സൈജുവിന് ഇജാസ് കല്‍പിച്ചു നല്‍കിയിട്ടുണ്ട്. എന്തായാലും ഈ ട്രോള്‍ സൈജു കുറുപ്പിനും ഇഷ്ടപ്പെട്ടു. അദ്ദേഹം അതു തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്ത.'' Now that was a good observation Ijaas Ahmed… ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല ...പക്ഷെ ഞാൻ ചെയ്തേ കഥാപാത്രങ്ങൾ ഇഷ്ടമ്പോലെ കടം മേടിച്ചു ...Ijaas Thanku for this'' സൈജു കുറിച്ചു.

