Entertainment
ഒരു സഞ്ചിനിറയെ ചോദ്യങ്ങളുമായി ഡാർക്ക്; നെറ്റ്ഫ്ളിക്സ് സലിം കുമാറായിരുന്നെങ്കിൽ ഇങ്ങനിരിക്കും!
Entertainment

ഒരു സഞ്ചിനിറയെ ചോദ്യങ്ങളുമായി 'ഡാർക്ക്'; നെറ്റ്ഫ്ളിക്സ് സലിം കുമാറായിരുന്നെങ്കിൽ ഇങ്ങനിരിക്കും!

Web Desk
|
10 Aug 2022 5:22 PM IST

മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ പ്രൊമോഷൻ വീഡിയോ ശ്രദ്ധേയമാകുന്നു

നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? ഇതിനുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പ്രൊമോഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നെറ്റ്ഫ്ളിക്സായി സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന സലിം കുമാറും കാണികളുടെ ചോദ്യത്തിനുള്ള തഗ്ഗ് മറുപടികളുമായി രസകരമാണ് വീഡിയോ.

നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കും? എന്ന ചോദ്യവും ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങളുമായെത്തുന്ന പ്രേക്ഷകരോട് നെറ്റ്ഫ്ലിക്സായി സലിം കുമാര്‍ നടത്തുന്ന പ്രതികരണങ്ങളാണ് വിഡിയോയിലുള്ളത്. ഫ്രണ്ട്സ് സീരീസ് മാത്രം കണ്ടുകൊണ്ടിരിക്കുന്നവർ മുതൽ സീരിയൽ കാണാനെത്തുന്ന ചേച്ചിമാരെയടക്കം വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. സലിം കുമാറിന്‍റെ ചില ക്ലാസിക് ഡയലോഗുകള്‍ കൂടിയായപ്പോള്‍ വന്‍ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഡാര്‍ക്ക് എന്ന പ്രമുഖ സീരീസിന‍്‍റെ കഥ മലയാളീകരിച്ചതും പ്രചോദനത്തിന് വേണ്ടി ഉസ്ബക്കിസ്ഥാന്‍ സിനിമകളും ജമൈക്കന്‍ സിനിമകളും തേടിയെത്തുന്ന സിനിമാ പ്രവര്‍ത്തകനുമൊക്കെ കയ്യടി നേടിക്കഴിഞ്ഞു. സലിം കുമാറിനെ പ്രശംസിച്ചും നെറ്റ്ഫ്ലിക്സിന്‍റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തിയും കമന്‍റുകളുമെത്തുന്നുണ്ട്. ഗൗതമി നായര്‍, അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്.


Similar Posts