< Back
Entertainment
മുണ്ടുടുത്ത് കളര്‍ഫുള്‍ ഡാന്‍സുമായി സല്‍മാനും വെങ്കിടേഷും രാം ചരണും
Entertainment

മുണ്ടുടുത്ത് കളര്‍ഫുള്‍ ഡാന്‍സുമായി സല്‍മാനും വെങ്കിടേഷും രാം ചരണും

Web Desk
|
4 April 2023 3:52 PM IST

ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ചേര്‍ന്ന എന്‍റര്‍ടെയിനറാണ് ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍

സല്‍മാന്‍ ഖാനും വെങ്കിടേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കിസി കാ ഭായി കിസി കി ജാന്‍' എന്ന സിനിമയിലെ ഗാനം പുറത്ത്. 'യെന്‍റമ്മ...' എന്ന് തുടങ്ങുന്ന ഗാനത്തില്‍ മുണ്ടുടുത്താണ് സല്‍മാനും സംഘവുമെത്തുന്നത്. സിനിമയില്‍ രാംചരണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കിസി കാ ഭായി കിസി കി ജാന്‍'. തെലുങ്ക് സ്റ്റൈലില്‍ കളര്‍ഫുള്‍ പശ്ചാത്തലത്തിലെ കിടിലന്‍ ഡാന്‍സാണ് പുറത്തുവന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. പായല്‍ ദേവ് ആണ് സംഗീത സംവിധാനം. വിശാല്‍ ദദ്‍ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഷബിര്‍ അഹമ്മദിന്‍റേതാണ് വരികള്‍.

ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ചേര്‍ന്ന എന്‍റര്‍ടെയിനറാണ് ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസുമാണ് നിര്‍മാണം. ഏപ്രില്‍ 21ന് ചിത്രം പ്രദര്‍ശനത്തിനെത്തും.



Similar Posts