Entertainment
samantha

സാമന്ത

Entertainment

നാഗ ചൈതന്യക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ച് സാമന്ത; വീണ്ടും ഒന്നിക്കുമോയെന്ന് ആരാധകര്‍

Web Desk
|
21 Sept 2023 8:18 AM IST

ഇരുവരുടെയും വിവാഹദിനത്തില്‍ എടുത്ത ഫോട്ടോയാണ് നടി പങ്കുവച്ചിരിക്കുന്നത്

ഹൈദരാബാദ്: വേര്‍പിരിയലിനു ശേഷം ആദ്യമായി നടനും മുന്‍ഭര്‍ത്താവുമായ നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി സാമന്ത. ഇരുവരുടെയും വിവാഹദിനത്തില്‍ എടുത്ത ഫോട്ടോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ആര്‍ക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗിന്‍റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.'' എന്‍റെ എല്ലാമായതിന് ജന്മദിനാശംസകൾ ...ആശംസിക്കുന്നില്ല...നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകണമെന്ന് ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു . ജന്മദിനാശംസകൾ'' എന്നായിരുന്നു സാമന്തയുടെ കുറിപ്പ്. ഇതു കണ്ടതോടെ വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണോ എന്ന സംശയമാണ് ആരാധകര്‍ പങ്കുവച്ചത്. വീണ്ടും ഒരുമിക്കാന്‍ പോകുന്നതിന്‍റെ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ''അവർ പരസ്പരം സ്നേഹിക്കുന്നു,അതുകൊണ്ട് ക്ഷമിക്കാം,മറക്കാം, വീണ്ടും പ്രണയിക്കാം'' എന്നാണ് മറ്റൊരു കമന്‍റ്.

View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരാകുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വിവാഹമോചനത്തിനു ശേഷം നടി ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പരന്നിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടതും സിനിമാലോകത്ത് ചര്‍ച്ചയായി. ഈയിടെ നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നുവെന്നും സിനിമാലോകത്തിനു പുറത്തി നിന്നുള്ളയാളായിരിക്കും വധുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മജിലിയായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം. അടുത്തിടെ കുഷി സിനിമയുടെ പ്രൊമോഷൻ വേളയിൽ മിജിലിയിൽ ഇരുവരും ഒന്നിച്ചുള്ള ഗാനം വേദിയിൽ ആലപിച്ചപ്പോൾ വളരെ ഞെട്ടലോടെ ഈ പാട്ട് കേൾക്കുന്ന സാമന്തയുടെ വീഡിയോ വൈറലായിരുന്നു.അതേസമയം മയോസിറ്റിസ് ചികിത്സക്കായി അഭിനയത്തില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ് സാമന്ത. വിജയ് ദേവരക്കൊണ്ടക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സാമന്തയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു.

Similar Posts