< Back
Entertainment
പ്രണയപ്പൊരുളായ റബ്ബേ...; മൻഖൂസ് മൗലീദിന്‍റെ മനോഹര കാവ്യാവിഷ്കാരവുമായി സമീര്‍ ബിന്‍സി
Entertainment

'പ്രണയപ്പൊരുളായ റബ്ബേ...'; മൻഖൂസ് മൗലീദിന്‍റെ മനോഹര കാവ്യാവിഷ്കാരവുമായി സമീര്‍ ബിന്‍സി

ijas
|
6 Oct 2022 7:57 PM IST

'ഇന്ന ബൈത്തന്‍' എന്ന പേരിലാണ് മൻഖൂസ് മൗലീദിന് കാവ്യാവിഷ്കാരം നല്‍കിയത്

ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച പ്രവാചക പ്രകീർത്തന കാവ്യം മൻഖൂസ് മൗലീദിന് മനോഹര കാവ്യാവിഷ്കാരവുമായി സൂഫി മിസ്റ്റിക് ഗായകരായ സമീര്‍ ബിന്‍സിയും സംഘവും. 'ഇന്ന ബൈത്തന്‍' എന്ന പേരിലാണ് മൻഖൂസ് മൗലീദിന് കാവ്യാവിഷ്കാരം നല്‍കിയത്. സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍, മിഥുലേഷ്, അക്ബര്‍ ഗ്രീന്‍ എന്നിവരാണ് മൗലീദ് ആലാപന രൂപത്തിലാക്കിയത്.

പ്രശസ്ത ഖവ്വാലി ഗായകനും സംഗീതജ്ഞനുമായ ഉസ്താദ് നുസ്‍റത്ത് ഫതേഹ് അലി ഖാനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗാനത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. അക്ബര്‍ ഗ്രീനാണ് സംഗീതം ഒരുക്കിയത്. ഫായിസ് മഞ്ചേരിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റര്‍-ലുഖ്മാനുല്‍ ഹക്കീം. നിശ്ചല ഛായാഗ്രഹണം-ഉമര്‍ നസീഫ് അലി. നിര്‍മാണം-ജംഷാദ് വടക്കേതില്‍.

Similar Posts