< Back
Entertainment
ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലമാണ്, ആ അക്കൗണ്ടുകളൊന്നും എന്‍റേതല്ല; സംയുക്ത വര്‍മ
Entertainment

'ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലമാണ്, ആ അക്കൗണ്ടുകളൊന്നും എന്‍റേതല്ല'; സംയുക്ത വര്‍മ

Web Desk
|
8 Nov 2025 10:39 AM IST

സംയുക്ത വർമ്മ എന്ന പേരിലുള്ള, ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് എനിക്കുള്ളത്

തൃശൂര്‍: നടി സംയുക്ത വർമ്മയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ പ്രചരിക്കുന്നതിനെതിരെ നടി രംഗത്ത്. ബ്ലൂ ടിക്ക് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും ഫേസ്ബുക്കിൽ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണെന്നും താരം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കണമെന്നും അവർ അഭ്യർഥിച്ചു.

“സംയുക്ത വർമ്മ എന്ന പേരിലുള്ള, ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് എനിക്കുള്ളത്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും ഞാൻ ഇപ്പോൾ സജീവമല്ല. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംയുക്ത വർമ്മ എന്ന പേരിൽ ഫേസ്ബുക്കിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുള്ളത്. ഒരുപാട് പേർ അത് ഞാനാണെന്ന് വിശ്വസിച്ച് അതിലേക്ക് സന്ദേശങ്ങൾ അയക്കുന്നുണ്ട്. തട്ടിപ്പുകൾ വ്യാപകമായി നടക്കുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രതയോടെ ഇരിക്കണം,” സംയുക്ത പറയുന്നു.

Similar Posts