< Back
Entertainment
റോസി; ലിയോയിലെ കൊടും വില്ലൻ കന്നഡയിലേക്ക്, ഞെട്ടിക്കുന്ന മേക്കോവർ
Entertainment

'റോസി'; ലിയോയിലെ കൊടും വില്ലൻ കന്നഡയിലേക്ക്, ഞെട്ടിക്കുന്ന മേക്കോവർ

Web Desk
|
16 Nov 2023 9:07 PM IST

ഹെഡ് ബുഷ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശൂന്യ സംവിധാനം ചെയ്യുന്ന 'റോസി' എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ കണ്ടവരാരും ആ സൈക്കോ വില്ലനെ മറക്കില്ല. സിനിമയുടെ ഗതി തന്നെ നിർണയിച്ച കഥാപാത്രം. തമിഴിലെ മുന്‍നിര കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ സാന്‍ഡി നല്ലൊരു അഭിനേതാവാണെന്ന് ലിയോയിലൂടെ തെളിയിച്ചതാണ്. ഇപ്പോഴിതാ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാനാണ് സാൻഡി ഒരുങ്ങുന്നത്. ഗംഭീര മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സാൻഡി.

ഹെഡ് ബുഷ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശൂന്യ സംവിധാനം ചെയ്യുന്ന 'റോസി' എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ആണ്ഡാള്‍ എന്ന കഥാപാത്രമായി വേറിട്ട ​ഗെറ്റപ്പിലാണ് സാൻഡി ചിത്രത്തിലെത്തുക. യോ​ഗേഷ് ആണ് ചിത്രത്തിലെ നായകന്‍. ലോകേഷ് കനകരാജും പാ രഞ്ജിത്തും അടക്കമുള്ള സംവിധായകര്‍ സാന്‍ഡിക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

2021ല്‍ പുറത്തെത്തിയ 3.33 എന്ന ചിത്രത്തിലൂടെയായിരുന്നു നടനായുള്ള സാന്‍ഡിയുടെ അരങ്ങേറ്റം. സിനിമാലോകത്ത് ഇതിനോടകം തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചതാണ് സാൻഡി. സമീപകാലത്ത് വിവിധ ഭാഷകളില്‍ പുറത്ത് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലെല്ലാം സാന്‍ഡി മാസ്റ്ററിന്റെ ചുവടുകളുമുണ്ട്. ശിവകാര്‍ത്തികേയന്‍ ചിത്രങ്ങളായ ഡോണ്‍, പ്രിന്‍സ്, ചീരഞ്ജീവിയുടെ ഗോഡ്ഫാദര്‍, വിജയ് ചിത്രം വാരിസ്, ലോകേഷ്- കമല്‍ ഹാസന്‍ ചിത്രം വിക്രം തുടങ്ങി മലയാളത്തില്‍ ആര്‍.ഡി.എക്‌സിനായി വരെ സാന്‍ഡി കിടിലന്‍ ചുവടുകളൊരുക്കിയിട്ടുണ്ട്.

Similar Posts