< Back
Entertainment
വിമാനത്തില്‍ വച്ച് പ്രീതി സിന്‍റയെ തിരിച്ചറിഞ്ഞില്ല; ക്ഷമ ചോദിച്ച് സംവിധായകന്‍ സഞ്ജയ് ഖാന്‍
Entertainment

വിമാനത്തില്‍ വച്ച് പ്രീതി സിന്‍റയെ തിരിച്ചറിഞ്ഞില്ല; ക്ഷമ ചോദിച്ച് സംവിധായകന്‍ സഞ്ജയ് ഖാന്‍

Web Desk
|
23 Nov 2021 12:06 PM IST

ട്വിറ്ററിലൂടെയാണ് ക്ഷമാപണം നടത്തിയത്

ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് നടി പ്രീതി സിന്‍റയെ തിരിച്ചറിയാതിരുന്നതില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് സംവിധായകനും നടനുമായ സഞ്ജയ് ഖാന്‍. ട്വിറ്ററിലൂടെയാണ് ക്ഷമാപണം നടത്തിയത്. പ്രീതിയുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും സുന്ദരമായ ഒരു മുഖം അവള്‍ക്കുണ്ടെന്നും സഞ്ജയ് ട്വീറ്റ് ചെയ്തു.

''പ്രിയ പ്രീതി- ഒരു വ്യക്തി എന്ന നിലയിൽ, ദുബൈയിലേക്കുള്ള വിമാനത്തിൽ വച്ച് മകൾ സിമൺ നിങ്ങളെ പരിചയപ്പെടുത്തിയപ്പോൾ എനിക്ക് നിങ്ങളെ തിരിച്ചറിയാൻ കഴിയാതെ വന്നതിൽ ക്ഷമ ചോദിക്കേണ്ടത് എന്‍റെ കടമയാണെന്ന് ഞാൻ കരുതുന്നു. നിന്‍റെ സുന്ദരമായ മുഖം പല സിനിമകളിലും ഞാന്‍ കണ്ടിട്ടുണ്ട്'' എന്നാണ് സഞ്ജയുടെ ട്വീറ്റ്.

ഏക് ഫൂൽ ദോ മാലി, ഉപാസന, ദോസ്തി തുടങ്ങി നിരവധി ചിത്രങ്ങളിൽ സഞ്ജയ് ഖാൻ അഭിനയിച്ചിട്ടുണ്ട്. സൂസന്നെ ഖാൻ, സായിദ് ഖാൻ, ഫറാ ഖാൻ അലി, സിമോൺ അറോറ എന്നിവരുടെ പിതാവ് കൂടിയാണ് സഞ്ജയ്.

Similar Posts