< Back
Entertainment
ട്യൂമറിനൊപ്പം ശരണ്യയ്ക്ക്  ഇടിത്തീ പോലെ കോവിഡും: കരുതലും പ്രാര്‍ത്ഥനയും വേണമെന്ന് അഭ്യര്‍ത്ഥിച്ച് സീമ
Entertainment

ട്യൂമറിനൊപ്പം ശരണ്യയ്ക്ക് ഇടിത്തീ പോലെ കോവിഡും: കരുതലും പ്രാര്‍ത്ഥനയും വേണമെന്ന് അഭ്യര്‍ത്ഥിച്ച് സീമ

Web Desk
|
25 May 2021 1:38 PM IST

ശരണ്യയ്ക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസം

ട്യൂമറിന്‍റെ പിടിയില്‍ നിന്ന് പലതവണ ജീവിതം തിരിച്ച് പിടിച്ചിട്ടുണ്ട് നടി ശരണ്യ. വീണ്ടും ട്യൂമര്‍ ബാധിച്ചെന്ന വിവരം ശരണ്യയുടെ യൂട്യൂബ് അക്കൌണ്ടിലൂടെ അമ്മ അറിയിച്ചിരുന്നു. ഇപ്പോഴിതാ ശരണ്യയും കുടുംബവും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു എന്ന സങ്കടകരമായ വാര്‍ത്ത പങ്കുവെക്കുകയാണ് നടി സീമ ജി നായര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരണ്യയെ കാണുന്നില്ലല്ലോ എന്ന അന്വേഷണത്തിന് മറുപടിയായാണ് സീമ ജി നായര്‍ ഇന്ന് യൂട്യൂബ് വീഡിയോയുമായി വന്നത്.

11മത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യനിലയില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായി. സ്പൈനല്‍കോഡിലേക്ക് അസുഖം വ്യാപിച്ചിട്ടുണ്ട്. ഉടനെ തന്നെ ഒരു സര്‍ജറി സ്പൈനല്‍കോഡിന് ചെയ്യാന്‍ പറ്റുന്ന അവസ്ഥയല്ല. ഡോക്ടര്‍ ആര്‍സിസിയിലേക്ക് റഫര്‍ ചെയ്തു. ആര്‍സിസിയില്‍ അഞ്ച് റേഡിയേഷന്‍ കഴിഞ്ഞു. ജൂണ്‍ 3ന് കീമോതെറാപ്പി ചെയ്യാന്‍ തുടങ്ങുകയാണ്. ഇത്തവണ ക്ഷീണവും ബുദ്ധിമുട്ടും എല്ലാം ശരണ്യയ്ക്കുണ്ടെന്ന് സീമ തന്‍റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

അങ്ങനെയിരിക്കെയാണ് 23 ാം തീയതി ഇടിത്തീപോലെ ശരണ്യയ്ക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. സത്യം പറഞ്ഞാ എന്താ പറയേണ്ടത് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയാണ്. എല്ലാവരുടെയും കരുതല് വേണം, എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും സീമ ജി നായര്‍ കൂട്ടിച്ചേര്‍ത്തു.


Similar Posts