< Back
Entertainment
Stuntman Ezhumalai
Entertainment

സിനിമാ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

Web Desk
|
17 July 2024 1:50 PM IST

20 അടി ഉയരത്തില്‍ നിന്നും വീഴുകയായിരുന്നു

ചെന്നൈ: കാര്‍ത്തി നായകനായി അഭിനയിക്കുന്ന ‘സര്‍ദാര്‍ 2’വിന്റെ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രന്‍ സംവിധാനം സിനിമയിലെ സ്റ്റണ്ട്മാന്‍ ഏഴുമലയാണ് (54) മരിച്ചത്. ചെന്നൈ സാലിഗ്രാമത്തിലുള്ള എൽവി പ്രസാദ് സ്റ്റുഡിയോയില്‍ സംഘട്ടന ചിത്രീകരണത്തിനു മുന്‍പ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം. 20 അടി ഉയരത്തില്‍ നിന്നും വീഴുകയായിരുന്നു.

തിങ്കളാഴ്ചയാണ് സംഭവം. നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് പുലർച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

ജൂലൈ 15 നാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. എഴുമലയുടെ വിയോഗത്തില്‍ ചിത്രീകരണം നിര്‍ത്തിവച്ചു. ചെന്നൈ പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഏഴുമലയുടെ അകാല വിയോഗത്തില്‍ സിനിമാപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ പിഎസ് മിത്രനോ കാർത്തിയോ പ്രൊഡക്ഷൻ ഹൗസോ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Similar Posts