< Back
Entertainment
Sarkeet
Entertainment

അങ്കിളേ...നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത്? ആസിഫലിയുടെ സർക്കീട്ട് ട്രയിലർ പുറത്ത്

Web Desk
|
25 April 2025 8:40 AM IST

താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്‍ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്.

ആസിഫലി നായകനാകുന്ന സര്‍ക്കീട്ട് എന്ന ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്ത്. മെയ് എട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്‍ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്.

ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമ എന്ന മാധ്യമത്തെ അർഹിക്കുന്ന ഗൗരവത്തോടെ വീക്ഷിക്കുന്ന ഒരു സംവിധായകന്‍റെ ഭാവനയിൽ ഉരിത്തിരിയുന്ന ഈ ചിത്രവും അർഹിക്കുന്ന നിലവാരത്തിലേക്കു തന്നെ കടന്നുവരും എന്നു തന്നെ വിശ്വസിക്കാം.

ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളും, ഒപ്പം ലളിതമായ നർമ്മ മുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ആസിഫ് അലിയും, ബാലതാരം ഓർസാനു മാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കു കടന്നാൽ തെളിയുന്നതെന്തൊക്കെ ? എന്നാണ് ചിത്രം പറയുന്നത്. വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്.

ദീപക് പറമ്പോൽ ,ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടര്‍, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു. സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം-ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -അയാസ് ഹസൻ, എഡിറ്റിംഗ് - സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്കോ, സ്റ്റ്യും ഡിസൈൻ - അർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, നിശ്ചല ഛായാഗ്രഹണം - എസ്. ബി.കെ. ഷുഹൈബ്, പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ. പിആര്‍ഒ-വാഴൂര്‍ ജോസ്.



Similar Posts