< Back
Entertainment

Entertainment
ബംഗാളില്‍ 'ദി കേരള സ്‌റ്റോറി' സിനിമ നിരോധിച്ചതിനെതിരായ ഹരജി ഇന്ന് പരിഗണിക്കും
|12 May 2023 7:10 AM IST
വിലക്കിനെതിരെ സിനിമയുടെ നിർമാതാക്കളാണ് കോടതിയെ സമീപിച്ചത്
ന്യൂഡല്‍ഹി: ബംഗാളില്‍ 'ദി കേരള സ്‌റ്റോറി' സിനിമ നിരോധിച്ചതിനെതിരായ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിലക്കിനെതിരെ സിനിമയുടെ നിർമാതാക്കളാണ് കോടതിയെ സമീപിച്ചത്.
ബംഗാളിന് പുറമേ തമിഴ്‌നാട്ടിലും സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നും ഓരോ ദിവസവും പണം നഷ്ടപ്പെടുകയാണെന്ന് ഹരജിക്കാർ പറയുന്നു. നിര്‍മാതാക്കള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുന്നത്.
അതേസമയം, സിനിമയുടെ പ്രദര്‍ശനം തടയാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.