< Back
Entertainment
ടോവിനോ തോമസ്-ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പള്ളിച്ചട്ടമ്പിക്ക് ഷെഡ്യൂൾ പാക്കപ്പ്
Entertainment

ടോവിനോ തോമസ്-ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'ക്ക് ഷെഡ്യൂൾ പാക്കപ്പ്

Web Desk
|
7 Nov 2025 1:29 PM IST

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നവംബർ പകുതിയോടെ മൈസൂരിൽ ആരംഭിക്കും

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി'യുടെ മേജർ ഷെഡ്യൂൾ തൊടുപുഴയിൽ പൂർത്തിയായി. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നവംബർ പകുതിയോടെ മൈസൂരിൽ ആരംഭിക്കും.

തുടർച്ചയായി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ നായകനായി കയ്യടി നേടുകയാണ് ടോവിനോ. ARM എന്ന ചിത്രത്തിലെ പ്രകടനത്തിന് ഈ വർഷത്തെ കേരള സംസ്ഥാന ഫിലിം അവാർഡിൽ സ്പെഷ്യൽ ജൂറി മെൻഷനും ടോവിനോയെ തേടിയെത്തി. ARM- നു ശേഷം എത്തിയ ലോകയിലെ പ്രകടനവും ടോവിനോയേ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുതൽ സ്വീകാര്യനാക്കി. ടോവിനോയ്ക്കൊപ്പം ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലൂടെ സെൻസേഷൻ ആയ സംവിധായകൻ ഡിജോയും കൂടി ചേരുമ്പോൾ പ്രതീക്ഷകൾ കൂടും. ഒപ്പം തെന്നിന്ത്യൻ താര സുന്ദരി കയാദു ലോഹറും.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമ്മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജെയ്ക്സ് ബിജോയിയുമാണ്.

Similar Posts