< Back
Entertainment
തിരക്കഥ യോജിക്കുന്നില്ല: വണങ്കാനിൽ നിന്ന് സൂര്യ പിന്മാറി
Entertainment

'തിരക്കഥ യോജിക്കുന്നില്ല': വണങ്കാനിൽ നിന്ന് സൂര്യ പിന്മാറി

Web Desk
|
5 Dec 2022 6:34 PM IST

18 വർഷത്തിന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രമായിരുന്നു 'വണങ്കാൻ'

ചെന്നൈ: ബാല സംവിധാനം ചെയ്യുന്ന ചിത്രം 'വണങ്കാനി'ൽ നിന്ന് സൂര്യ പിന്മാറി. തിരക്കഥ താരത്തിന്റെ ശരീരഘടനയ്ക്ക് യോജിക്കുന്നില്ലെന്നും അതിനാൽ ചിത്രത്തിൽ താരമുണ്ടാകില്ലെന്നും ബാല ട്വിറ്ററിലൂടെ അറിയിച്ചു.

മാറ്റങ്ങൾ വരുത്തിയ തിരക്കഥ യോജിക്കാതെ വന്നതോടെ താൻ തന്നെ സൂര്യയോട് പിന്മാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും രണ്ടു പേരും ചർച്ച ചെയ്‌തെടുത്ത തീരുമാനമായിരുന്നു ഇതെന്നുമാണ് ബില ട്വിറ്ററിൽ കുറിച്ചത്.

18 വർഷത്തിന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രമായിരുന്നു വണങ്കാൻ. താരം ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ ചിത്രത്തിന്റെ നിർമാണവും മറ്റ് കമ്പനിയാവും നിർമിക്കുക. എന്നാൽ താരത്തിന് പകരം ആരെന്ന ചോദ്യത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

നിലവിൽ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യ 42 എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ഫാന്റസി പീരിയഡ് ഡ്രാമ ജോണറിലുള്ള ചിത്രത്തിൽ ദിഷ പഠാനിയാണ് നായിക. ദിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Similar Posts