< Back
Entertainment
മാടൻ മുതൽ ഡ്രാക്കുള വരെ; നീരജ് മാധവിൻറെ വീണ്ടും പണി പാളി റിലീസായി
Entertainment

മാടൻ മുതൽ ഡ്രാക്കുള വരെ; നീരജ് മാധവിൻറെ വീണ്ടും പണി പാളി റിലീസായി

Web Desk
|
20 Nov 2021 7:01 PM IST

അന്ന് പാടി നിർത്തിയ സരളേടെ മോൾ എന്തിന് വന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് പുതിയ ഗാനം വന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം മലയാളികൾ പാടി നടന്ന പാട്ടായിരുന്നു നീരജ് മാധവിന്റെ പണി പാളി. ഇപ്പോൾ പാട്ടിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്. അന്ന് പാടി നിർത്തിയ സരളേടെ മോൾ എന്തിന് വന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് പുതിയ ഗാനം വന്നിരിക്കുന്നത്.

' സരളേടെ മോളെ കരളിന്റെ കരളേ എന്തിന് വന്ന് നീ..' എന്നു തുടങ്ങുന്ന ഗാനം ഒരു മണിക്കൂർ കൊണ്ട് 12,000 ത്തിലധികം ആൾക്കാർ കണ്ടുകഴിഞ്ഞു. ഗാനം എഴുതിയതും പാടിയതും സിനിമാ താരമായ നീരജ് മാധവാണ്. നീരജ് മാധവിന്റെ രൂപം തന്നെയാണ് പാട്ടിലെ ആനിമേഷൻ കഥാപാത്രത്തിനും.

Similar Posts