< Back
Entertainment

കൈലാസ്നാഥ്
Entertainment
സിനിമ-സീരിയല്‍ നടന്‍ കൈലാസ്നാഥ് അന്തരിച്ചു
|3 Aug 2023 4:38 PM IST
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കൊച്ചി: സിനിമ-സീരിയല്‍ നടന്‍ കൈലാസ്നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരം വലിയവിളയില്‍ നടക്കും.
സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാവുന്നത്. ഏറെകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തിൽ 'ഇതു നല്ല തമാശ' എന്ന സിനിമ സംവിധാനം ചെയ്തു. 1977ൽ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരംഗത്തേക്ക് എത്തിയത്. തമിഴ് സിനമ മേഖലയിലും സജീവമായിരുന്നു.