< Back
Entertainment
ഒരു പൈസ പോലും വാങ്ങാതെയാണ് ഷാരൂഖും സൂര്യയും റോക്കട്രിയില്‍ അഭിനയിച്ചത്: മാധവന്‍
Entertainment

ഒരു പൈസ പോലും വാങ്ങാതെയാണ് ഷാരൂഖും സൂര്യയും റോക്കട്രിയില്‍ അഭിനയിച്ചത്: മാധവന്‍

Web Desk
|
21 Jun 2022 12:51 PM IST

മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി നടന്‍ ആര്‍.മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദ നമ്പി എഫ്കട്. മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2022 ജൂലൈ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും തമിഴ് പതിപ്പിൽ സൂര്യയും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. പ്രതിഫലം വാങ്ങാതെയാണ് ഇരുവരും ചിത്രത്തില്‍ അഭിനയിച്ചതെന്ന് മാധവന്‍ പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

''ഷാരൂഖ് ഖാനൊപ്പം 'സീറോ' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാന്‍ റോക്കട്രിയെക്കുറിച്ച് പറയുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ ഒരു പിറന്നാള്‍ പാര്‍ട്ടിയെക്കുറിച്ച് ചിത്രത്തെക്കുറിച്ചും അതില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. എന്ന് ഡേറ്റ് വേണമെന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു". മാധവൻ പറഞ്ഞു. സൂര്യയും ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലമൊന്നും വാങ്ങിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനയിച്ചതിനോ കാരവാനിനോ കോസ്റ്റ്യൂമിനോ അസിസ്റ്റന്‍റുകള്‍ക്കോ ഒന്നും അവർ പണം വാങ്ങിയില്ല. സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് സൂര്യ മുംബൈയിലെ ലൊക്കേഷനിലെത്തിയത്. വിമാന ടിക്കറ്റിനോ തമിഴ് ഡയലോ​ഗ് പരിഭാഷകനോ പോലും പണം വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

''സിനിമ ഇന്‍ഡസ്ട്രിയില്‍ നിരവധി നല്ല മനുഷ്യരുണ്ട്. പക്ഷേ ഞാൻ പുറത്തുനിന്നുള്ള ഒരാളാണ്. പക്ഷേ എന്നെ എല്ലാവരും നന്നായി സഹായിച്ചു. ഒരേയൊരു അപേക്ഷയിലാണ് അമിത് ജി (അമിതാഭ് ബച്ചൻ)യും പ്രിയങ്കാ ചോപ്രയും ട്വിറ്ററിലൂടെ സിനിമയ്ക്ക് പിന്തുണ നൽകിയത്'' മാധവന്‍ പറഞ്ഞു. ചിത്രം നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിന്‍റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. 'വിജയ് മൂലന്‍ ടാക്കീസിന്‍റെ ബാനറില്‍ ''ഓട് രാജാ ഓട്'' എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. ഇരുവരും 15 വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്‍റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.

Similar Posts