< Back
Entertainment
ജന്മദിന ആശംസകളുമായി നേരിട്ടെത്തി; പരസ്പരം ചേര്‍ത്തുപിടിച്ച് ഷാരൂഖും സല്‍മാനും
Entertainment

ജന്മദിന ആശംസകളുമായി നേരിട്ടെത്തി; പരസ്പരം ചേര്‍ത്തുപിടിച്ച് ഷാരൂഖും സല്‍മാനും

Web Desk
|
27 Dec 2022 11:10 AM IST

ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്‍റെയും സൗഹൃദം പങ്കിടുന്നതിന്‍റെയും ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി

57ആം പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. സല്‍മാന് നേരിട്ട് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഷാരൂഖ് ഖാന്‍ ജന്മദിന പാര്‍ട്ടിയിലെത്തി. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്‍റെയും സൗഹൃദം പങ്കിടുന്നതിന്‍റെയും ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വര്‍ഷങ്ങളായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഷാരൂഖും സല്‍മാനും. ഇരുവരും കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. സുനിൽ ഷെട്ടി, സോനാക്ഷി സിന്‍ഹ, ജാന്‍വി കപൂര്‍, പൂജാ ഹെഗ്‌ഡെ, തബു, സംഗീത ബിജ്‌ലാനി തുടങ്ങി നിരവധി താരങ്ങള്‍ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തു.

സല്‍മാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മയുടെ മുംബൈയിലെ വസതിയിലാണ് ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചത്. അര്‍പിതയുടെ മകള്‍ ആയതിന്‍റെ ജന്മദിനവും ഇന്നാണ്. ഇരുവരുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കുകയായിരുന്നു.

90കളിലാണ് ഷാരൂഖും സല്‍മാനും ബോളിവുഡില്‍ താരപദവിയിലേക്ക് ഉയര്‍ന്നത്. ഇരുവരും സൂപ്പര്‍താരങ്ങളായപ്പോള്‍ ബോക്സ്ഓഫീസില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോഴും സൌഹൃദം കാത്തുസൂക്ഷിച്ചു. അതിഥി താരങ്ങളായി പരസ്പരം സിനിമകളില്‍ എത്തുകയും ചെയ്തു. സല്‍മാനൊപ്പം പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം എങ്ങനെയെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് പരിചയമില്ലെന്നും സ്നേഹവും സൌഹൃദവും പങ്കിട്ടതിന്‍റെ പരിചയമാണുള്ളതെന്നും ഷാരൂഖ് മറുപടി നല്‍കി. ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരി കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ആശ്വസിപ്പിക്കാന്‍ സല്‍മാന്‍ നേരിട്ടെത്തുകയും ചെയ്തു.



Similar Posts