Entertainment
ഷാരൂഖ്  ഖാന്‍
Entertainment

ഷാരൂഖ് ഖാന്‍റെ മാസ്റ്റര്‍പീസ് പോസ്സില്‍ ഇളയ മകന്‍ വേദിയില്‍; മുന്‍ സീറ്റിലിരുന്ന കയ്യടിച്ച് കിംഗ് ഖാന്‍

Web Desk
|
18 Dec 2023 11:23 AM IST

'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു അബ്രാം ചുവടുവെച്ചത്

കിംഗ് ഖാൻ... ഈ വിശേഷണം ആരുടേതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ബോളീവുഡ് മൊഗാസ്റ്റാർ ഷാരൂഖ് ഖാൻ തന്നെ. തലമുറകളെ ആവേശം കൊള്ളിച്ച എത്രയെത്ര സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. 57ാം വയസ്സിലും കാര്യത്തിൽ യുവാക്കളെ തോൽപ്പിക്കുന്ന ശരീര സംരക്ഷണമാണ് അദ്ദേഹത്തിന്. മിമിക്രി കലാകാരൻമാരും ശാരൂഖിന്റെ ശബ്ദവും ഫിഗറുമെല്ലാം ചെയ്യുന്നതും പതിവാണ്. എന്നാൽ ഇപ്പോഴിതാ സ്വന്തം പിതാവിന്റെ ഫിഗർ വേദിയിൽ അവതരിപ്പിച്ച് സ്റ്റാറായിരിക്കുകയാണ് ഷാരൂഖിന്റെ ഇളയ മകൻഅബ്രാം. 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു അബ്രാം ചുവടുവെച്ചത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഷാരൂഖിനെ കുറിച്ചുള്ള ഒരു ചേദ്യത്തിന് തെറ്റായ ഉത്തരം നൽകിയ അദ്ദേഹത്തിന്റെ ഇളയമകൾ സുഹാന ഖാനെ നടൻ അമിതാഭ് ബച്ചൻ പരിഹസിച്ച വാർത്തയും ഇതിനകം തന്നെ വൈറലായിരുന്നു. ബിഗ്ബി അവതാരകനായ കോൻ ബനേഗ ക്രോർപതിയിലാണ് സുഹാന ഷാരൂഖിനെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ മറുപടി നൽകിയതുമൂലം പരിഹാസത്തിന് ഇരയായത്.ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സുഹാന സഹതാരങ്ങളായ വേദാംഗ് റെയ്‌ന,സോയ അക്തർ എന്നിവർക്കൊപ്പമാണ് താരപുത്രി ഷോയിലെത്തിയത്.

സുഹാനയുടെ മറുപടി കേട്ട് ആരാധകർ മാത്രമല്ല,ബച്ചൻ പോലും സ്തബ്ദനായി. ഈ ബഹുമതികളിൽ ഏതാണ് ഷാരൂഖ് ഖാന് ഇതുവരെ ലഭിക്കാത്തത് എന്നായിരുന്നു ചോദ്യം. (എ) പത്മശ്രീ, (ബി) ലെജിയൻ ഓഫ് ഓണർ, (സി), എൽ എറ്റോയിൽ ഡി ഓർ, (ഡി) വോൾപ്പി കപ്പ്, എന്നിവയായിരുന്നു ബച്ചൻ നൽകിയ ഓപ്ഷനുകൾ. '(എ) പത്മശ്രീ' എന്നായിരുന്നു സുഹാനയുടെ മറുപടി. 2005ൽ ഷാരൂഖ് ഖാന് പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. വോൾപ്പി കപ്പ് ആയിരുന്നു ശരിയായ ഉത്തരം.



വേദാംഗ് റെയ്നയാണ് ആദ്യം പ്രതികരിച്ചത്. 'ഇതൊക്കെ എങ്ങനെ അറിയാതിരിക്കും' വേദാംഗ് അവിശ്വസനീയതയോടെ പറഞ്ഞു.അമിതാഭ് ബച്ചൻ ഒരുനിമിഷത്തേക്ക് നിശ്ശബ്ദനായി.'' അച്ഛന് ഏത് പുരസ്‌കാരമാണ് കിട്ടിയതെന്ന് പോലും മകൾക്കറിയില്ല. മുന്നിൽ ഇരിക്കുന്നയാൾ സിനിമയിൽ എന്റെ അച്ഛന്റെ വേഷം ചെയ്തിട്ടുണ്ട്.അത് കൊണ്ട് എളുപ്പത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെടണം എന്ന് പറഞ്ഞാണ് അച്ഛൻ മകളെ ഇങ്ങോട്ട് പറഞ്ഞയച്ചത്, ഇപ്പോൾ ആ ഞാൻ അവളോട് എളുപ്പമുള്ള ഒരു ചോദ്യം ചോദിച്ചു, അതിന്റെ പോലും ഉത്തരം അറിയില്ല'' ബച്ചൻ പരിഹസിച്ചു.

Similar Posts