< Back
Entertainment
നടൻ ഷഹീൻ സിദ്ദിഖ് വിവാഹിതനാകുന്നു; വധു അമൃത ദാസ് - ചിത്രങ്ങൾ
Entertainment

നടൻ ഷഹീൻ സിദ്ദിഖ് വിവാഹിതനാകുന്നു; വധു അമൃത ദാസ് - ചിത്രങ്ങൾ

Web Desk
|
5 March 2022 4:59 PM IST

സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്.

നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖ് വിവാഹിതനാകുന്നു. ഡോക്ടർ അമൃത ദാസാണ് ഷഹീന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങുകൾ.




സമൂഹമാധ്യമങ്ങളിൽ ഷഹീനും അമൃതയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്.





ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീൻ എത്തിയത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്, ദിവാൻജിമൂല, ഗ്രാൻഡ് പ്രിക്‌സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമ്പലമുക്കിലെ വിശേഷങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Similar Posts