< Back
Entertainment
Rosshan Andrrews, Shahid Kapoor, Bobby–Sanjay, റോഷന്‍ ആന്‍ഡ്രൂസ്, ഷാഹിദ് കപ്പൂര്‍, ബോബി-സഞ്ജയ്
Entertainment

ഇനി സംവിധാനം ബോളിവുഡില്‍; റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ഷാഹിദ് കപ്പൂര്‍ നായകന്‍

Web Desk
|
25 May 2023 5:49 PM IST

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പ്രമാദമായ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് കഥ പറയുന്നത്

ബോളിവുഡ് അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ ഷാഹിദ് കപ്പൂര്‍ ആണ് നായകന്‍. സീ സ്റ്റുഡിയോസും സിദ്ദാര്‍ത്ഥ് റോയ് കപ്പൂറും ആണ് ചിത്രം നിര്‍മിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് റോഷന്‍ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.

ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ റിലീസ്. ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഹുസൈന്‍ ദലാല്‍ ആണ് ഹിന്ദി സംഭാഷണങ്ങള്‍ എഴുതുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പ്രമാദമായ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് കഥ പറയുന്നത്. ത്രില്ലര്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ ആവേശഭരിതനാണെന്ന് ഷാഹിദ് കപ്പൂര്‍ പറഞ്ഞു.

ഉദയനാണ് താരം ആണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യ ചിത്രം. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യു, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സാറ്റര്‍ഡേ നൈറ്റാണ് റോഷന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ജേഴ്സിയാണ് ഷാഹിദിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Similar Posts